പുടിനുമായുള്ള കൂടിക്കാഴ്ച; മോദിയെ ഫോണിൽ വിളിച്ച് സെലൻസ്കി
Sunday, August 31, 2025 3:22 AM IST
ന്യൂഡൽഹി: യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ചാണ് അദ്ദേഹം നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചത്.
പുടിനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുക്രെയ്ന്റെ നീക്കം. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഫോണിൽ ബന്ധപ്പെട്ടതിന് സെലൻസ്കിക്ക് നന്ദി.
സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും മോദി വ്യക്തമാക്കി.