അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവിന് പരിക്കേറ്റ സംഭവം; ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെ
Tuesday, September 2, 2025 6:16 AM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.
ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ല. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണാണ് വിഷ്ണുവിന് പരിക്കേറ്റത്. വിഷ്ണു ചികിത്സയിൽ തുടരുകയാണ്.
ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയിൽ തുടരുകയാണ്. സുരക്ഷാ
സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്.