തൃ​ശൂ​ർ: അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സി​പി​എം. അ​യ്യ​പ്പ​സം​ഗ​മ​വു​മാ​യി മു​ന്നോ​ട്ടുത​ന്നെ പോ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.​

ഏ​തെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് പി​ന്നോ​ട്ടു​പോ​കി​ല്ല. വി​ശ്വാ​സ​ത്തി​ന് എ​തി​രാ​യ നി​ല​പാ​ട് ഒ​രി​ക്ക​ലും സി​പി​എം എ​ടു​ക്കി​ല്ല. വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ കൂ​ടെ സി​പി​എ​മ്മി​ല്ല. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് സി​പി​എം. അ​തി​ന​പ്പു​റം ന​ട​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തു​ന്ന​താ​ണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സി​പി​എം വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ങ്കി​ൽ യു​വ​തി​പ്ര​വേ​ശ​നം എ​ന്ന നി​ല​പാ​ട് തി​രു​ത്തു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് യു​വ​തി പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും പ​ഴ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.