നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; അയൽവാസി അറസ്റ്റിൽ
Wednesday, September 3, 2025 5:04 AM IST
സിൽച്ചാർ: ആസാമിൽ അയൽവാസിയായ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയായി പോയസമയം കുട്ടിയെ നോക്കാനായി യുവാവിന്റെ പക്കൽ ഏൽപ്പിച്ചു പോയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്ത് പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയും ഇരയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും വാടകയ്ക്കാണ് താമസിക്കുന്നതെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കെട്ടിടത്തിലെ മറ്റു താമസക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഇരുവരും വാടകയ്ക്കു ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ജോലിക്കു പോകുന്ന സമയം കുട്ടിയെ നോക്കാൻ ആളില്ലാത്തതുകൊണ്ടാണ് രണ്ടു ദിവസം മുന്പ് കുട്ടിയെ യുവാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. തിരികെ വന്ന കുട്ടി തിങ്കളാഴ്ചയായപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു എന്ന വിവരം പറയുകയും പിന്നീടുള്ള പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.