അടിമാലിയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
Wednesday, September 3, 2025 11:10 PM IST
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഊന്നുകൽ സ്വദേശി ജ്ഞാനേശ്വരനാണ് മരിച്ചത്.
കെഎസ്ആർടിസി ബസ് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അടിമാലി ഇരുമ്പുപാലത്ത് വെച്ച് വാഹനങ്ങൾ തമ്മിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്ഞാനേശ്വരനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.