ചൈന സന്ദർശം; കിം ജോങ് ഉന്നിന്റെ ഒപ്പമെത്തിയത് മകൾ കിം ജു എ
Thursday, September 4, 2025 2:59 AM IST
ബീജിംഗ്: ചൈനീസ് സന്ദർശത്തിനിടെ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഒപ്പമെത്തിയത് അദ്ദേഹത്തിന്റെ മകൾ കിം ജു എ. ഇതോടെ കിമ്മിന്റെ പിൻഗാമിയായി മകൾ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. കൗമാരക്കാരിയായ മകൾ കിമ്മിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാങ്ങിൽനിന്ന് ട്രെയിനിലാണ് ചൈനീസ് തലസ്ഥാനമായ ബീജിംഗിലേക്ക് കിം ജോങ് ഉൻ എത്തിയത്. പിന്നാലെ മകൾ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആദ്യമായാണ് കിമ്മിന്റെ മകൾ വിദേശത്ത് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
2022ൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണത്തിനിടെ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജു എയും പൊതുമധ്യത്തിൽ എത്തിയിരുന്നു. ഈ വർഷം മേയിൽ റഷ്യൻ എംബസിയുടെ പരിപാടിയിൽ നയതന്ത്ര പ്രതിനിധിയായും കിം ജു എ എത്തിയിരുന്നു.