ബീ​ജിം​ഗ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ ഉ​പ​യോ​ഗി​ച്ച എ​ല്ലാ വ​സ്തു​ക്ക​ളും തു​ട​ച്ച് വൃ​ത്തി​യാ​ക്കി പ​രി​ചാ​ര​ക​ർ. കിം ​ഇ​രു​ന്ന ക​സേ​ര​യു​ടെ പി​ൻ​ഭാ​ഗ​വും കൈ​ക​ളും ട്രേ​യി​ൽ വ​ച്ചി​രു​ന്ന ഗ്ലാ​സും ടേ​ബി​ളും അ​തി​നോ​ട് ചേ​ർ​ന്ന വ​സ്തു​ക്ക​ളും സൂ​ക്ഷ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ഡി​എ​ൻ​എ വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് വി​ര​ല​ട​യാ​ള​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടി​ക്കാ​ഴ്ച ന​ല്ല രീ​തി​യി​ലാ​ണ് അ​വ​സാ​നി​ച്ച​തെ​ന്നും കി​മ്മും പു​ടി​നും വ​ള​രെ സം​തൃ​പ്ത​രാ​ണെ​ന്നു​മു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നു.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ 80-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചൈ​ന ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ സൈ​നി​ക പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കി​മ്മും പു​ടി​നും ചൈ​ന​യി​ൽ എ​ത്തി​യ​ത്.​ഡി​എ​ൻ​എ ക​ണ്ടെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ പു​ടി​നും ചി​ല അ​സാ​ധാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​റു​ണ്ട്.