ബീ​ഹാ​ർ: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഇ​ന്ന് ബ​ന്ദ് ന​ട​ത്തും. വോ​ട്ട് അ​ധി​കാ​ർ യാ​ത്ര​യി​ൽ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കും അ​മ്മ​യ്ക്കു​മെ​തി​രെ ന​ട​ത്തി​യ അ​സ​ഭ്യ മു​ദ്രാ​വാ​ക്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്.

രാ​വി​ലെ ഏ​ഴ് ​മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് ബ​ന്ദ്. അ​വ​ശ്യ സേ​വ​ന​ങ്ങ​ളെ ബ​ന്ദി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ബി​ജെ​പി​യു​ടെ വ​നി​താ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സംഘടിപ്പി​ക്കും. ഇ​ന്ന​ലെ ബി​ജെ​പി വ​നി​താ നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം വി​ഷ​യ​ത്തി​ൽ മാ​പ്പ് പ​റ​യാ​ത്ത രാ​ഹു​ൽ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും എ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.