മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം
Friday, September 5, 2025 1:30 AM IST
കൊച്ചി: വൈറ്റില പാലത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പരസ്പരം മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയത്.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.