അഫ്ഗാൻ ഭൂകന്പം: മരണം 2200 പിന്നിട്ടു
Friday, September 5, 2025 2:25 AM IST
ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 2200 പിന്നിട്ടു. 3000 ത്തിലേറെ പേർക്കു പരിക്കേറ്റു. താലിബാൻ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂകന്പം ഞായറാഴ്ച രാത്രിയാണ് നാശം വിതച്ചത്. വിവിധ പ്രവിശ്യകളിൽ ഭൂകന്പം വൻ നാശം വിതച്ചു. ഇഷ്ടികയും മരവും ഉപയോഗിച്ച് നിർമിച്ച ഒട്ടേറെ വീടുകൾ നിലംപൊത്തി.
അഫ്ഗാനിസ്ഥാന് എല്ലാവിധ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.