പാ​ണ്ടി​ക്കാ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് കു​ടു​ങ്ങി​യ കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി പാ​ണ്ടി​ക്കാ​ട് ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ്. പ​ന്ത​ല്ലൂ​ർ കി​ഴ​ക്കും​പ​റ​മ്പ് സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ 12 വ​യ​സു​ള്ള മ​ക​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ത് അ​ഴി​ച്ചു​മാ​റ്റാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വേ​ദ​ന കാ​ര​ണം സാ​ധി​ച്ചി​ല്ല. ശ്വാ​സ ത​ട​സ്വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ട്രോ​മാ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പാ​ണ്ടി​ക്കാ​ട് ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ് അ​തീ​വ ശ്ര​ദ്ധ​യോ​ടെ ബെ​ൽ​റ്റ് മു​റി​ച്ചു​മാ​റ്റി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.