കൊ​ച്ചി: പ​ട്ടി​മ​റ്റ​ത്തി​ന് അ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് ഡ്രൈ​വ​ർ കി​ണ​റ്റി​ൽ വീ​ണു. ഓ​ട്ടോ ഡ്രൈ​വ​ർ ആ​ദി​ത്യ​നെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 3.15ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ട്ടി​മ​റ്റ​ത്ത് നി​ന്ന് കു​മ്മ​നോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. നി​യ​ന്ത്ര​ണം വി​ട്ട് ഒ​രു മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഒ​രു ഏ​ണി കി​ണ​റ്റി​ലേ​ക്ക് ഇ​റ​ക്കി ന​ൽ​കി. അ​തി​ൽ​പി​ടി​ച്ച് ആ​ദി​ത്യ​ൻ നി​ന്നു. പി​ന്നീ​ട് പ​ട്ടി​മ​റ്റ​ത്ത് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി​യാ​ണ് ആ​ദി​ത്യ​നെ കി​ണ​റ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ദി​ത്യ​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ത​ന്നെ​യി​ല്ല.