കൊ​ച്ചി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​യ ഇ​ൻ​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ച്ചി​യി​ല്‍ നി​ന്ന് യാ​ത്ര തി​രി​ച്ച ഇ​ന്‍​ഡി​ഗോ വി​മാ​ന​മാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തി​രി​ച്ചി​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​ല്‍ 180 യാ​ത്ര​ക്കാ​രും ആ​റ് ക്രൂ ​അം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് വി​മാ​നം രാ​ത്രി 1.44 ന് ​കൊ​ച്ചി​യി​ല്‍ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​യി മ​റ്റൊ​രു വി​മാ​നം സ​ജ്ജ​മാ​ക്കി ന​ല്‍​കി.

ഈ ​വി​മാ​നം പു​ല​ർ​ച്ചെ 3.30 ന് ​അ​ബു​ദാ​ബി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. സം​ഭ​വ​ത്തെ​കു​റി​ച്ച് ഇ​തു​വ​രെ വി​മാ​ന​ക്ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.