ന്യൂ​യോ​ർ​ക്ക്: ഗാ​സ സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യ​തോ​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​യും അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഫോ​ണി​ൽ വി​ളി​ച്ചാ​ണ് മോ​ദി ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച​ത്. ഗാ​സ സ​മാ​ധാ​ന പ​ദ്ധ​തി ച​രി​ത്ര​പ​രം എ​ന്നാ​ണ് മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ന്ത്യ - അ​മേ​രി​ക്ക വാ​ണി​ജ്യ ക​രാ​റി​നു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യും ച​ർ​ച്ച​യാ​യെ​ന്ന് മോ​ദി എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു. സു​ര​ക്ഷ കാ​ബി​ന​റ്റ് യോ​ഗം നി​ർ​ത്തി​വ​ച്ചാ​ണ് നെ​ത​ന്യാ​ഹു അ​ഭി​ന​ന്ദി​ക്കാ​ൻ വി​ളി​ച്ച മോ​ദി​യു​ടെ ഫോ​ണെ​ടു​ത്തെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ഫോ​ണി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യും ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം ഗാ​സ സ​മാ​ധാ​ന ക​രാ​റി​ന്‍റെ പേ​രി​ൽ ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.