പ​ത്ത​നം​തി​ട്ട: കീ​ഴ്വാ​യ്പൂ​രി​ൽ ആ​ശ വ​ർ​ക്ക​റു​ടെ വീ​ടി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ശാ​വ​ര്‍​ക്ക​റാ​യ ല​ത​യു​ടെ വീ​ടി​ന് തീ​പി​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ല​ത​യ്ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്ത് പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന സു​മ​യ്യ ല​ത​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി തീ​യി​ട്ടെ​ന്നാ​ണ് പ​രാ​തി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് വീ​ടി​ന് തീ​യി​ട്ട​തെ​ന്നാ​ണ് ല​ത ആ​രോ​പി​ക്കു​ന്ന​ത്.

ത​ന്നെ കെ​ട്ടി​യി​ട്ട ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യെ​ന്നും ല​ത പ​റ​യു​ന്നു. എ​ന്നാ​ൽ ല​ത​യു​ടെ പ​രാ​തി പോ​ലീ​സ് പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി ല​ത​യു​ടെ വീ​ടും സു​മ​യ്യ താ​മ​സി​ക്കു​ന്ന സ്ഥ​ല​വും പോ​ലീ​സ് സീ​ൽ ചെ​യ്തു.