തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് മോ​ഷ​ണം ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ്.

2017 മു​ത​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ദേ​വ​സ്വം വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​തി​ൽ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ദേ​വ​സ്വം വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ വി​ഷ​യ​ത്തി​ൽ എ​സ്ഐ​ടി കേ​സെ​ടു​ക്കും. നാ​ളെ പ​മ്പ സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളാ​കും.

നേ​ര​ത്തെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ​യു​ടെ മൊ​ഴി വി​ജി​ല​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​ന്നൈ​യി​ലെ​ത്തി​ച്ച​ത് പു​തി​യ ചെ​ന്പ് പാ​ളി​യാ​ണെ​ന്നും സ്വ​ർ​ണം പൂ​ശി​യ​ത് ആ​യി​രു​ന്നി​ല്ലെ​ന്നും സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ൻ​സ്‍ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി മൊ​ഴി ന​ൽ​കി​യി​രു​ന്നു.