മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പെ​ട്ട​ത്. മി​ന്‍​ഡ​നാ​വോ മേ​ഖ​ല​യി​ലെ മ​നാ​യി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.43-നാ​യി​രു​ന്നു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത ര​ണ്ടു മ​ണി​ക്കൂ​റി​നി​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് 300 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ജീ​വ​ന് ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ള്‍ അ​ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​മു​ണ്ട്.