കൊ​ച്ചി: കു​ണ്ട​ന്നൂ​രി​ലെ സ്റ്റീ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് തോ​ക്ക് ചൂ​ണ്ടി 80 ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം ഏ​ഴു പേ​ര്‍ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം ജി​ല്ലാ അ​ഭി​ഭാ​ഷ​ക​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളാ​ണ് മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ബു​ഷ​റ എ​ന്ന സ്ത്രീ​യ​മു​ണ്ട്. ഇ​തു​വ​രെ പി​ടി​യി​ലാ​യ​വ​രെ​ല്ലാം പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ള്‍ മു​ഖം മൂ​ടി ധ​രി​ച്ച് പ​ണം ത​ട്ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ള്ള​യാ​ലാ​ണ്. മ​റ്റു ആ​റു​പേ​ര്‍ കു​റ്റ​കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​വ​രാ​ണ്. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് നി​ന്നും എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ മ​റ്റു ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ക​വ​ര്‍​ച്ച​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഒ​രാ​ളു​ടെ അ​റ​സ്റ്റും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.