ജയ്സ്വാളിന് സെഞ്ചുറി, സായിക്ക് അർധ സെഞ്ചുറി; വിൻഡീസിനെതിരെ നിലയുറപ്പിച്ച് ഇന്ത്യ
Friday, October 10, 2025 1:55 PM IST
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യയ്ക്കായി ഓപ്പണർ യശസ്വി ജയ്സ്വാൾ സെഞ്ചുറിയും സായി സുദർശൻ അർധ സെഞ്ചുറിയും കുറിച്ചു.
145 പന്തുകളിൽനിന്നാണ് ജയ്സ്വാൾ 100 കടന്നത്. 16 ഫോറുകളുടെ അകന്പടിയോടെയാണ് ജയ്സ്വാൾ സെഞ്ചുറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ജയ്സ്വാളിന്റെ ഏഴാം സെഞ്ചുറിയാണിത്. താരത്തിനൊപ്പം അർധ സെഞ്ചുറിയുമായി സായ് സുദർശനും (113 പന്തിൽ 62) പുറത്താകാതെ നിൽക്കുന്നു.
മത്സരം 52 ഓവറുകൾ പിന്നിടുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 204 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 38 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.