ഷൊർണൂരിൽവച്ച് മംഗള എക്സ്പ്രസിന്റെ എൻജിൻ തകരാറിലായി
Friday, October 10, 2025 2:06 PM IST
ഷൊര്‍ണൂര്‍: ഷൊർണൂരിൽവച്ച് മംഗള എക്സ്പ്രസിന്റെ എൻജിൻ തകരാറിലായി. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വച്ച് പുലര്‍ച്ചെ ആറോടെയാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ എന്ജിന് തകരാറിലായത്.
പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എന്ജിന് കൊണ്ടുവന്ന് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകള്‍ കടത്തിവിട്ടത്. പിന്നീട് തകരാര്‍ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര തുടർന്നു.
എന്ജിന് തകരാറുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മൂന്നു മണിക്കൂറോളം വൈകി.