"എട്ടുമുക്കാലട്ടി എന്നത് നാടൻപ്രയോഗം; ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്': വിശദീകരണവുമായി മുഖ്യമന്ത്രി
Friday, October 10, 2025 2:25 PM IST
ന്യൂഡൽഹി: നിയമസഭയില്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടുമുക്കാലട്ടിയെന്നത് നാടൻ പ്രയോഗമാണെന്നും പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യമില്ലാത്തയാളെയാണ് താൻ ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.