സ്റ്റോ​ക്ഹോം: 2025ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ മ​രി​യ കൊ​റീ​ന മ​ചാ​ഡോ​യ്ക്ക്. വെ​ന​സ്വേ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ൽ നി​ന്നു ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള അ​ധി​കാ​ര​ക്കൈ​മാ​റ്റ​ത്തി​നും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്കാ​രം.

വെ​ന​സ്വ​ല​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് മ​ചാ​ഡോ. വെ​ന​സ്വ​ല​യി​ലെ ചി​ത​റി​ക്കി​ട​ന്ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് മ​ചാ​ഡോ വ​ഹി​ച്ച​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​മാ​ധാ​ന നൊ​ബേ​ലി​നാ​യി ഏ​റെ വാ​ദി​ച്ചെ​ങ്കി​ലും നി​രാ​ശ​നാ​യി.