ഇത്രയും സ്വർണം ചെമ്പാക്കാൻ ഒരു പോറ്റിക്കും സാധ്യമല്ല: പി.കെ. കൃഷ്ണദാസ്
Friday, October 10, 2025 3:58 PM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കൈയോടെ പിടികൂടിയത് ഹൈക്കോടതിയാണ് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ദേവസ്വം ബോർഡിന് തെറ്റ് പറ്റിയില്ലയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മോഷണത്തിന് കൂട്ടുനിന്ന ദേവസ്വം ബോർഡിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ17ന് സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡിഎ പ്രതിഷേധ ധർണയും ഒക്ടോബർ 30 ന് കേന്ദ്രങ്ങളിൽ എൻഡിഎ പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട പ്രതിഷേധം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വ്യഗ്രത പങ്കുണ്ടെന്ന് കാണിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ നടന്ന തീ വെട്ടിക്കൊള്ളക്ക് മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിനും പങ്കുണ്ട്. പലക്ഷേത്രങ്ങളിലും ശബരിമലയിൽ നടന്നപോലെ സ്വർണമോഷണം നടന്നിട്ടുണ്ട്.
യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ചായിരുന്നു വെട്ടിപ്പ് നടത്തിയിരുന്നത്. 25 വർഷമായി ശബരിമലയിൽ തീ വെട്ടിക്കൊള്ള നടന്നു. വിഷയത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.