ശബരിമല സ്വർണപ്പാളി വിവാദം: സർക്കാർ നിലപാട് വ്യക്തമാണെന്ന് ടി.പി. രാമകൃഷ്ണൻ
Friday, October 10, 2025 5:28 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു.
നഷ്ടപ്പെട്ടത് ഒരു തരി പൊന്നാണെങ്കിലും അത് വീണ്ടെടുക്കുമെന്നും സംഭവത്തിൽ കർശന നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞിട്ടുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. കടകംപള്ളിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരും. ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.