തിരുവിതാകൂർ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Friday, October 10, 2025 5:55 PM IST
തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തകിൽ വിദ്വാൻ മധുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ദേവസ്വം ബോര്‍ഡ് സിഐടിയു യൂണിയന് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഉള്ളൂര്‍ ഗ്രൂപ്പ് സെക്രട്ടറിയാണ് മധു.
സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ തിരിച്ചെടുത്തത്.
ഉള്ളൂര്‍ ഗ്രൂപ്പില്‍ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മധു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുനര്‍ നിയമനത്തിന് തടസം നില്‍ക്കുന്നത് ബോര്‍ഡ് പ്രസിഡന്റിന്റെ പി എ ആണെന്നായിരുന്നു മധുവിന്റെ ആരോപണം.
ഗുളികകൾ കഴിച്ച് വന്ന ശേഷമായിരുന്നു മധു കൈ ഞരമ്പ് മുറിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.