സൗഹൃദ മത്സരം: ദക്ഷിണ കൊറിയയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം
Friday, October 10, 2025 8:07 PM IST
സിയോൾ: സൗഹൃദ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്.
ബ്രസീലിന് വേണ്ടി എസ്റ്റേവയോയും റോഡ്രിഗോയും രണ്ട് ഗോൾ വീതം നേടി. വിനീഷ്യസ് ജൂനിയർ ഒരു ഗോളും സ്കോർ ചെയ്തു.
എസ്റ്റേവയോ 13, 47 എന്നീ മിനിറ്റുകളിലും റോഡ്രിഗോ 41, 49 എന്നീ മിനിറ്റുകളിലും ആണ് ഗോൾ നേടിയത്. 77-ാം മിനിറ്റിലാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്.