പെരുമ്പാവൂരിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ സംഭവം; ഭർത്താവ് അറസ്റ്റിൽ
Friday, October 10, 2025 9:16 PM IST
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപ് (46) ആണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയത്തിന്റെ വൈരാഗ്യത്തിലാണ് അനൂപ് ഭാര്യയെ ആക്രമിച്ചത്.
പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറി ബ്ലേഡ് പോലുള്ള വസ്തു കൊണ്ട് മുഖത്ത് വരയുകയായിരുന്നു. കാലിനും വരഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.