കോ​ട്ട​യം: പാ​ലാ​യി​ലെ സ്വ​കാ​ര്യ ബ​സ് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി. ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പാ​ലാ ആ​ർ​ഡി​ഓ​യു​ടെ നേ​തൃത്വ​ത്തി​ൽ ബ​സ് ഉ​ട​മ​ക​ളും തൊഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളും പോലീ​സും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ര​ണ്ട് ദി​വ​സ​മാ​യി പാ​ലാ​യി​ൽ സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് ആ​യി​രു​ന്നു.

ക​ൺ​സെ​ഷ​ൻ ന​ൽ​കു​ന്ന​തി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര​നെ എ​സ്എഫ്ഐ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ബ​സു​ക​ൾ പ​ണി​മു​ട​ക്കി​യി​രു​ന്ന​ത്.