തി​രു​വ​ന​ന്ത​പു​രം: പേ​രാ​ന്പ്ര​യി​ൽ യു​ഡി​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഷാ​ഫി പ​റ​ന്പി​ൽ എം​പി​ക്ക് മ​ർ​ദ​ന​മേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബാ​ന​റു​ക​ൾ പ്ര​വ​ർ​ത്ത​ക​ർ കീ​റി​യെ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് യു​ഡി​എ​ഫ്-​സി​പി​എം പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജി​ൽ എം​പി​ക്ക് പ​രി​ക്കേ​റ്റ​ത്.

അ​തേ​സ​മ​യം, ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും ത​ല​ശേ​രി​യി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ക്കു​ക​യാ​ണ്. നാ​ദാ​പു​ര​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. നാ​ദാ​പു​രം ടൗ​ണി​ൽ പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു.