സ്വർണപ്പാളി വിവാദം; അമിക്കസ് ക്യൂറി പന്പയിൽ, സ്ട്രോംഗ് റൂമിൽ ഇന്ന് പരിശോധന
Saturday, October 11, 2025 7:08 AM IST
പത്തനംതിട്ട: ഹൈക്കോടതി ശബരിമലയിലെ കണക്കെടുപ്പിനായി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരൻ പന്പയിലെത്തി. സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ ഇന്ന് പരിശോധന നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അറ്റകുറ്റപ്പണി പൂർത്തിയാക്കിയെത്തിച്ച ദ്വാരപാലക പാളികൾ പരിശോധിക്കുന്നത് നാളെയാണ്. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോംഗ് റൂം പരിശോധിക്കും.