ജാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു
Saturday, October 11, 2025 2:24 PM IST
റാഞ്ചി: ജാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ ഐഇഡി സ്ഫോടനത്തിൽ പരിക്കേറ്റ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്കർ (45)ആണ് മരിച്ചത്.
പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബുദേര-സാംതയിൽ വെള്ളിയാഴ്ചയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ലസ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരണംസംഭവിക്കുകയായിരുന്നു. ആസാം സ്വദേശിയായ ലാസ്കർ സിആർപിഎഫിന്റെ 60-ാം ബറ്റാലിയനിൽ അംഗമായിരുന്നു.