ന്യൂ​ഡ​ൽ‌​ഹി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ‌. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 518 റ​ൺ​സെ​ടു​ത്ത് ഇ​ന്ത്യ ഡി​ക്ല​യ​ർ ചെ​യ്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ട്ടു. ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 എ​ന്ന നി​ല​യി​ലാ​ണ് വി​ൻ​ഡീ​സ്.

യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും സെ​ഞ്ചു​റി​യു​ടെ​യും സാ​യ് സു​ദ​ർ​ശ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. നി​തീ​ഷ് റെ​ഡ്ഢി​യും ധ്രു​വ് ജൂ​റ​ലും കെ. ​എ​ൽ. രാ​ഹു​ലും തി​ള​ങ്ങി.

അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 518 റ​ണ്‍​സെ​ടു​ത്താ​ണ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ര്‍ ചെ​യ്ത​ത്. ആ​ദ്യ ദി​നം 318-2 എ​ന്ന സ്കോ​റി​ല്‍ ക്രീ​സ് വി​ട്ട ഇ​ന്ത്യ ര​ണ്ടാം ദി​നം ആ​ദ്യ ര​ണ്ട് സെ​ഷ​നു​ക​ളി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 200 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ത്ത് ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്‍ 129 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ 175 റ​ണ്‍​സെ​ടു​ത്ത യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും 43 റ​ണ്‍​സെ​ടു​ത്ത നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യു​ടെ​യും 44 റ​ണ്‍​സെ​ടു​ത്ത ധ്രു​വ് ജു​റെ​ലി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ഇ​ന്ന് ന​ഷ്ട​മാ​യ​ത്. സാ​യ് സു​ദ​ർ​ശ​ൻ 87 റ​ൺ​സും കെ. ​എ​ൽ. രാ​ഹു​ൽ 38 റ​ൺ​സു​മെ​ടു​ത്തു.

ധ്രു​വ് ജു​റെ​ല്‍ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ര്‍ ചെ​യ്തു. വി​ന്‍​ഡീ​സി​നാ​യി വാ​റി​ക്ക​ന്‍ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 107 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ജോ​ൺ കാം​ബെ​ൽ, ടാ​ഗെ​ന​രൈ​ൻ ച​ന്ദ​ർ​പോ​ൾ അ​ലി​ക്ക് അ​ത്ത​നാ​സെ, റോ​ഷ്ട​ൻ ചെ​യ്സ് എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

കാം​ബെ​ൽ 10 റ​ൺ​സും ടാ​ഗെ​ന​രെ​യ്ൻ 34 റ​ൺ​സും അ​ത്ത​നാ​സെ 41 റ​ൺ​സും ആ​ണ് എ​ടു​ത്ത​ത്. ചെ​യ്സി​ന് റ​ൺ​സൊ​ന്നും എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 31 റ​ൺ​സെ​ടു​ത്ത ഷാ​യ് ഹോ​പും 14 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ടെ​വി​ൻ‌ ഇം​പ്ലാ​ച്ചു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. കു​ൽ​ദീ​പ് യാ​ദ​വ് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.