ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കുമെന്ന് വി.ഡി. സതീശൻ
Saturday, October 11, 2025 5:15 PM IST
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് സതീശൻ പറഞ്ഞു.
സർക്കാരിനെ പ്രതിരോധിക്കാനാണ് പോലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പോലീസുകാർക്കെതിരെ നടപടി വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഷാഫിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി.
മകന് ഇഡി സമൻസ് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു സമൻസിനു ശേഷം തുടർനടപടി ഒന്നും ഇഡി സ്വീകരിച്ചില്ല. ഇത് സിപിഎം ബിജെപി ബാന്ധവത്തിന് തെളിവെന്നും സതീശൻ ആരോപിച്ചു.