പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ മി​ശ്രി​ലാ​ൽ യാ​ദ​വ് പാ​ർ​ട്ടി വി​ട്ടു.

ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട​തി​നാ​ലാ​ണ് ബി​ജെ​പി വി​ടു​ന്ന​തെ​ന്ന് മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ട് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ബ​ഹു​മാ​നം ഇ​ല്ലെ​ന്നും ക​ടു​ത്ത ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് നേ​തൃ​ത്വ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മി​ശ്രി​ലാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

" ബി​ജെ​പി​ക്ക് വേ​ണ്ടി അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നേ​ടി കൊ​ടു​ത്ത ആ​ളാ​ണ് ഞാ​ൻ. 2020ൽ ​മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് താ​ൻ വി​ജ​യി​ച്ച​ത്. എ​ൻ‌​ഡി​എ​യ്ക്ക് കു​റേ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​മാ​യി​രു​ന്നു അ​ത്. എ​ന്നി​ട്ടും പാ​ർ​ട്ടി​യി​ൽ‌ നി​ന്ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് നേ​രി​ട്ട​ത്.'-​മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്നും വ​ർ ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ അ​ലി​ന​ഗ​റി​ൽ നി​ന്ന് വി​ജ​യി​ക്കു​മെ​ന്നും മി​ശ്രി​ലാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ല.