ചേലക്കരയിലെ മോഷണത്തിന് പിന്നാലെ നാടുവിട്ടു; തമിഴ്നാട്ടിൽ നിന്ന് പ്രതികളെ പിടികൂടി പോലീസ്
Friday, October 17, 2025 1:12 AM IST
തൃശൂര്‍: ചേലക്കരയിൽ കഴിഞ്ഞ മാസം നടന്ന മാല മോഷണ കേസിലെ പ്രതികൾ പിടിയിൽ. ചെറങ്ങോണം ആലമ്പുഴ കോളനിയില്‍ ഖദീജ (49), ആണ്‍സുഹൃത്ത് ചൊനങ്ങാട് സ്വദേശി അജീഷ് (40) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 23ന് ചിറങ്ങോണം ആലമ്പുഴ ലക്ഷംവീട് കോളനിയില്‍ ഫാത്തിമ ഉമ്മറിന്റെ വീട്ടില്‍ നിന്നും ആറ് പവന് സ്വര്‍ണ മാല മോഷണം പോയിരുന്നു. സംഭവത്തിന് പിന്നാലെ ഫാത്തിമ ഉമ്മറിന്റെ സഹോദരി ഖദീജയെ കാണാതായിരുന്നു.
ഇതേതുടർന്ന് ചേലക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് ഏര്‍വാടിയില്‍ ഖദീജയും സുഹൃത്തുമുണ്ടെന്ന് കണ്ടെത്തി. ഏർവാടിയിലെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ കുറ്റംസമ്മതിച്ചത്.