ബേപ്പൂരിൽ നിന്ന് സ്വർണം മോഷ്ടിച്ച് താൻസാനിയയിലേക്ക്; പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി
Friday, October 17, 2025 2:19 AM IST
കോഴിക്കോട്: ബേപ്പൂരിൽ നിന്നും 36 പവൻ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്. മുംബൈയിൽ നിന്നാണ് പ്രതിയെ ബേപ്പൂർ പോലീസ് പിടികൂടിയത്.
ജൂലൈ 19ന് ആയിരുന്നു സൗജന്യ സുഹൃത്തായ ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ താമസിക്കാനെത്തിയത്. ഗായത്രിയുടെ വീട്ടിൽ നിന്ന് മടങ്ങുന്പോൾ വീട്ടിലുണ്ടായിരുന്ന 36 പവൻ സ്വർണവും യുവതി മോഷ്ടിച്ചിരുന്നു.
സ്വർണം മോഷണം പോയത് മനസിലാക്കി ഗായത്രിയും കുടുംബവും ബേപ്പൂർ പോലീസിൽ പരാതി നൽകി. എന്നാൽ സൗജന്യ അപ്പോഴേക്കും തൻസാനിയയിലേക്ക് കടന്നിരുന്നു. തുടർന്ന് സൗജന്യ നാട്ടിലേക്ക് മടങ്ങിയെന്ന് വിവരം ലഭിച്ചതോടെ മുംബൈയിൽ നിന്ന് പിടികൂടുകയായിരുന്നു.