ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത
Friday, October 17, 2025 4:43 AM IST
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു.
മുന്പ് ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് നഗ്മ.
ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.