മാമലക്കണ്ടത്ത് കൂറ്റൻപാറ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് പരിക്ക്
Friday, October 17, 2025 11:08 AM IST
കൊച്ചി: കോതമംഗലം മാമലക്കണ്ടത്ത് കൂറ്റൻ പാറ ഇടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്. കൊയനിപാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ കൊയിനിപാറയിലെ മലമുകളിലാണ് സംഭവം. വലിയ ശബ്ദത്തോടെ പാറക്കല്ലുകൾ അടർന്നുവീഴുകയായിരുന്നു. രമണി എന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.
ഇവരെ പ്രദേശവാസികൾ ചുമന്ന് ആംബുലൻസിൽ എത്തിച്ചു. പിന്നീട് കോതമംഗലത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.