വാജിവാഹനം തിരികെ വാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവര്
Monday, October 20, 2025 4:16 AM IST
പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കാണ് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകിയത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 11നാണ് രാജീവര് ദേവസ്വം ബോർഡിനെ സമീപിച്ചത്. വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു.
അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.