വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
Wednesday, October 22, 2025 1:01 AM IST
തൃശൂർ: വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ പി.പി. ജോൺസൺ ആണ് പിടിയിലായത്.
മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഏറുമുഖം സ്റ്റേഷനിൽനിന്ന് സ്ഥലം മാറി വന്നതാണ് ജോൺസൺ. ചുമതലയേറ്റ് ആദ്യ ദിവസമാണ് വനിതാ വാച്ചറെ ഉപദ്രവിച്ചത്.