സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനുള്ള ബുദ്ധി കത്തോലിക്കർക്കുണ്ട്: ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
Wednesday, October 22, 2025 2:25 AM IST
പാലാ: സമുദായത്തോട് രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന അനീതി തിരിച്ചറിയാനും സഭയ്ക്കെതിരായ അവഗണനകൾക്ക് മറുപടി നൽകാൻ കത്തോലിക്ക സഭയ്ക്ക് അറിയാമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
അവഗണനകൾക്ക് മറുപടി നൽകാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തുവരുന്നത്. സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനുള്ള ബുദ്ധി കത്തോലിക്കർക്കുണ്ട്.
ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് സഭ വിശ്വാസികളിൽ സമ്മർദം ചെലുത്താറില്ലെന്നും ബിഷപ് പറഞ്ഞു. പാലായിൽ നടന്ന കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ മുന്നറിയിപ്പ്.