സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു; ഇടപെട്ട് ബിജെപി പ്രവർത്തകർ
Wednesday, October 22, 2025 10:25 AM IST
കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. നിവേദനം നൽകാനെത്തിയ ആളാണ് വാഹനം തടഞ്ഞത്.
നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നു. പള്ളിക്കത്തോട്ടിൽ കലുങ്ക് സംവാദം ഒരു മണിക്കൂർ നടന്നിരുന്നു. എന്നാൽ അപ്പോഴൊന്നും ഇയാൾ നിവേദനം നൽകിയില്ല.
അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.