ഹോസ്റ്റലിൽ കൂടെ താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ
Wednesday, October 22, 2025 10:56 AM IST
ബംഗുളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ.
നഗരത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമംഗുളൂരു സ്വദേശിനി നിരീക്ഷ(26)യെ ആണ് കദ്രി പോലീസ് അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ടതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു.
മംഗളൂരുവിൽ എക്സ്റേ ടെക്നിഷ്യനായ ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പോലീസ് പറയുന്നു.
ഫോൺ സംഭാഷണം റിക്കാർഡ് ചെയ്ത് ഒട്ടേറെ യുവാക്കളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചതായും കണ്ടെത്തി. യുവതി ഹണിട്രാപ് സംഘത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും ഫോൺ രേഖകളുൾപ്പെടെ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.