മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി.

ഇ​ന്ന് രാ​വി​ലെ ന്യൂ​വാ​ർ​ക്കി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​ഐ191 എ​ന്ന വി​മാ​ന​ത്തി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. തി​രി​ച്ചി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​മാ​ന സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മും​ബൈ​യ്ക്കും ന്യൂ​വാ​ർ​ക്കി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ഐ191, എ​ഐ144 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് എ​യ​ർ​ഇ​ന്ത്യ അ​റി​യി​ച്ചു.