കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Wednesday, October 22, 2025 2:18 PM IST
ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ(21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. നന്ദകുമാർ ഉൾപ്പടെ 11 പേരാണ് കോയമ്പത്തൂരിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്.
സംഘം കൊടൈക്കനാൽ-വിൽപട്ടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും, വനം ഉദ്യോഗസ്ഥരും, ഗ്രാമീണരും മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.