ക്ഷേമപെൻഷൻ വർധിപ്പിക്കുന്നു; പ്രഖ്യാപനം കേരളപ്പിറവി ദിനത്തിലെന്ന് സൂചന
Monday, October 20, 2025 3:14 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വർധിപ്പിക്കാൻ ആലോചന. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.
കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 2500 രൂപയാക്കുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് പെൻഷൻ 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് വര്‍ധനവൊന്നും ഉണ്ടായിട്ടില്ല.