ട്രെയിനുകൾ റദ്ദാക്കി; ജനശതാബ്ദി കൊല്ലംവരെ
Friday, February 3, 2023 10:32 PM IST
തിരുവനന്തപുരം: കൊച്ചുവേളി-തിരുവനന്തപുരം സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടു ട്രയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
കൊല്ലം-കന്യാകുമാരി മെമു(06772), കന്യാകുമാരി-കൊല്ലം മെമു(06773) എന്നീ ട്രെയിനുകൾ നാല്, അഞ്ച്, ആറ്, ഒൻപത് തീയതികളിൽ പൂർണമായും റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി നാല്, ആറ്, ഒൻപത് തീയതികളിൽ കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ആറ്, ഒൻപത് തീയതികളിൽ ഉച്ചകഴിഞ്ഞ് 3.47 ന് കൊല്ലത്തു നിന്ന് സർവീസ് ആരംഭിക്കും. കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ്(06429) നാല്, അഞ്ച്, ആറ്, ഒൻപത് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 1.55 ന് സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.