കണ്ണൂർ മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം
Sunday, March 26, 2023 10:19 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 23 സീനിയർ റെസിഡൻസ് ഉൾപ്പെടെയുള്ള ഡോക്ടർമാരെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ സന്ദർശനത്തിനു മുന്നോടിയായാണ് ഇത്തരമൊരു സ്ഥലംമാറ്റമുണ്ടായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കോട്ടയത്തു നിന്ന് ഒരാളേയും തിരുവനന്തപുരത്തു നിന്നു രണ്ടു ഡോക്ടർമാരേയും കോഴിക്കോടു നിന്നും 20 ഡോക്ടർമാരേയുമാണ് അടിയന്തരമായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റ് ഉത്തരവ് ഇറക്കിയത്.