റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു; ആർക്കും പരിക്കില്ല
സ്വന്തം ലേഖകൻ
Thursday, June 1, 2023 2:44 PM IST
പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിന്റെ ബസാണ് മറിഞ്ഞത്. എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
ചോവൂർമുക്കിലെത്തിയപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്.