ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ മന്ത്രിയുടെ രാജി മോദി ആവശ്യപ്പെടണമെന്ന് കോൺഗ്രസ്
വെബ് ഡെസ്ക്
Sunday, June 4, 2023 2:21 PM IST
ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്. റെയിൽവേ സുരക്ഷയിലുണ്ടായ വലിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം. അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണം. ദുരന്തങ്ങളുണ്ടായാൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെ പറ്റി മോദി പഠിക്കണമെന്നും പവൻ ഖേര പറഞ്ഞു.
ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.